ഗ്യാന്‍വ്യാപി പള്ളി കേസ്; ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. വാരണാസി ജില്ലാ കോടതിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി തള്ളക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജിയില്‍ വാദം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഇന്ന് വിധി പുറപ്പെടുവിക്കുന്നതിനോട് അനുബന്ധിച്ച് വാരണാസിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. സെപ്തംബര്‍ 22-ാം തീയതി ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയില്‍ വാദം തുടരുമെന്നും കോടതി അറിയിച്ചു,
ഗ്യാന്‍വ്യാപി പള്ളിവളപ്പില്‍ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രഹങ്ങളില്‍ നിത്യാരാധന നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരണാസി കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ കീഴ്ക്കോടതിയില്‍ നിന്ന് വാരണാസി ജില്ലാ കോടതിയിലേക്ക് കേസ് സൂപ്രീംകോടതിയാണ് മാറ്റിയത്.
Content Highlights – Court upholds petition filed by Hindu women demanding right to worship