ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകുന്നത് തടയാൻ തെങ്ങിന്റെ മുകളിൽ 12 മണിക്കൂറോളം ഇരിപ്പുറപ്പിച്ച് യുവാവ്
പത്തനംതിട്ടയിൽ ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകുന്നതിനുളള ശ്രമം തടയുന്നതിനായി തെങ്ങിന്റെ മുകളിൽ കയറി ഇരുപ്പുറപ്പിച്ച് യുവാവ്. പന്തളം കടയ്ക്കാട് സ്വദേശിയായ രാധാകൃഷ്ണനാണ് 80 അടി ഉയരമുളള തെങ്ങില്‍ 12 മണിക്കൂറോളം ഇരുപ്പുറപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
മദ്യപാനിയായ യുവാവിനെ ലഹരിമുക്തകേന്ദ്രത്തില്‍ കൊണ്ടുപോകാൻ ബന്ധുക്കള്‍ ശ്രമിക്കുകയായിരുന്നു. പോകാൻ താൽപര്യമില്ലാതിരുന്ന യുവാവ് വീട്ടുമുറ്റത്തേക്ക് ആംബുലൻസ് എത്തിയതോടെ അയല്‍വാസിയുടെ തെങ്ങില്‍ കയറി. തെങ്ങിൽ നിന്നും യുവാവ് താഴെ ഇറങ്ങാതായതോടെ പൊലീസിനേയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്. തെങ്ങിന് ചുറ്റും വല കെട്ടി 40 അടി ഉയരമുള്ള ഏണി ഉപയോഗിച്ച് യുവാവിനെ താഴെയിറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇയാൾ ഇറങ്ങാൻ തയ്യാറായില്ല. പിന്നീട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചെന്നമട്ടില് ലൈറ്റുകൾ ഓഫ് ചെയ്തപ്പോൾ താഴെയിറങ്ങാന്‍ ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്സ് ഇടപെട്ട് താഴെയെത്തിക്കുകയായിരുന്നു. യുവാവിനെ രാത്രി 12.45 ഓടുകൂടിയാണ് തെങ്ങില്‍നിന്ന് താഴെയിറക്കിയത്. യുവാവ് ഇതിനു മുൻപും തെങ്ങിൽ കയറി ഇരുന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
content highlights – young man sat on coconut tree to prevent being taken to drug free centre