കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ
Posted On September 18, 2022
0
367 Views

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലന്ന് പൊലീസ്
കേസിലെ തെളിവെടുപ്പ് മുടങ്ങിയതായ് പൊലീസ് പറഞ്ഞു.
ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല.അത്കൊണ്ട് തന്നെ പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല. സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല.
ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025