ഗവര്ണര്ക്ക് പിന്നില് ആര്എസ്എസെന്ന് എം ബി രാജേഷ്
Posted On September 19, 2022
0
322 Views

ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ വിമര്ശിച്ച് മന്ത്രിയും മുന് സ്പീക്കറുമായ എം ബി രാജേഷ്. ഗവര്ണര്ക്ക് പിന്നില് ആര്എസ്എസാണെന്ന് രാജേഷ് പറഞ്ഞു. ആര്എസ്എസ് സര്സംഘ് ചാലക് മോഹന് ഭഗവതും ഗവര്ണറും തമ്മില് നടന്ന കൂടിക്കാഴ്ചയില് ഇത് വ്യക്തമാണ്. ഭരണഘടനാ പദവിയില് ഇരിക്കുന്ന ഒരാള് ഭരണഘടനാ ബാഹ്യമായ ഒരു സംഘടനയുമായി ബന്ധം സ്ഥാപിക്കുന്ന് നല്ല കാര്യമല്ല. സര്ക്കാരിനെ ലക്ഷ്യംവെച്ച് വലിയ ഉപജാപം നടത്തുകയാണ് ആര്എസ്എസ്. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഇതിനെതിരെ രംഗത്തെത്തണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025