ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്
വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തിയാണെന്ന് ജയരാജന് പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്.
ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ഒരിക്കലും അദ്ദേഹം യോഗ്യനല്ല. അപക്വമായ, വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ സമീപനത്തിലൂടെ ഇത്തരമൊരു ഉയര്‍ന്ന സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. 35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്.
ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി. ജയരാജന് പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്ന് ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായി നടന്ന പ്രതിഷേധം സംബന്ധിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സിയുടെ നിയമനം സംബന്ധിച്ചുമെല്ലാം രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.