ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകള്‍; നഷ്ടം 45 ലക്ഷം രൂപ
ഹര്‍ത്താലിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകളെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിന് ഏകദേശം കണക്കാക്കുന്നത്. കെഎസ്ആര്ടിലിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനു മുന്‍പായി അഡ്വക്കേറ്റ് ജനറലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിനു മുന്നില്‍ ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. കെഎസ്ആര്‍ടിസിയെ തൊട്ടുകളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടില്‍ നിയമമുണ്ട്. നിയമത്തില്‍ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി പറഞ്ഞു.