ഹര്‍ത്താല്‍ അതിക്രമം; പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി
ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി. ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ എം. ഐ അബ്ദുള്‍ അസീസ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളം പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായി വിവേചനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.
പക്ഷേ അവ പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസപ്പെടുത്തിയുമാകരുത്. അത് ജനാധിപത്യത്തിന്റെ പ്രാഥമികപാഠമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നും അബ്ലുള്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് 157 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 237 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 384 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.