ഹര്‍ത്താലില്‍ ബസുകള്‍ തകര്‍ത്ത സംഭവം; 5.06 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആര്‍ടിസി
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. 5.06 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതിയിലാണ് കെഎസ്ആര്‍ടിസി ആവശ്യമുന്നയിച്ചത്.
നിയമലവിരുദ്ധമായി പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ സംസ്ഥാന വ്യാപകമായി ബസുകള്‍ ആക്രമിക്കപ്പെട്ടു. 70 ബസുകള്‍ക്ക് കേടുപാടുകളുണ്ടായതായി കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ബസുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കു പുറമേ സര്‍വീസ് മുടങ്ങിയതിലൂടെയുണ്ടായ നഷ്ടവും ഈടാക്കുന്നുണ്ടെന്നാണ് സൂചന.
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.