ഖാര്‍ഗെയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കും; തരൂരിനെ തള്ളി വി ഡി സതീശന്
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ശശി തരൂരും ഖാര്‍ഗെയും തമ്മിലാണ് മത്സരമെന്ന് വ്യക്തമായതിനു പിന്നാലെയാണ് സതീശന്റെ പ്രസ്താവന. ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന മുഹൂര്ത്തത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് സതീശന് പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതുകൊണ്ട് ഖാര്‍ഗെയെ പിന്തുണയ്ക്കും. ഒന്‍പത് തവണ വിജയിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിയാകുകയും ചെയ്തിട്ടുള്ള ദളിത് വിഭഗത്തില്‍പ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരമാണ്. നേതൃത്വത്തിലേക്ക് വരുന്ന അനുഭവസമ്പത്തുള്ള പുതിയ നേതാവാണ് അദ്ദേഹം.
പ്രായം ഒരു ഘടകമല്ല. പ്രായമായവരെ പറഞ്ഞു വിടുകയെന്നതില്‍ യോജിപ്പില്ല. അവരുടെ അനുഭവ സമ്പത്ത് കൂടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.