മൂന്നാർ രാജമലയിൽ കടുവ ഇറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
Posted On October 4, 2022
0
413 Views

ഇടുക്കി മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നൽകിയിട്ടുള്ള നിർദേശം.
പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു. റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.