ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ കൊക്കെയ്ന്‍ കടത്ത്; വിജിന് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍
ഗ്രീന്‍ ആപ്പിളിന്റെ മറവില്‍ കോടികളുടെ മയക്കുമരുന്ന് കടത്തിയതിന് വിജിന് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. ഇയാള്‍ അയച്ച ഗ്രീന്‍ ആപ്പിള്‍ പഴങ്ങള്‍ അടങ്ങിയ കണ്ടെയ്നറില്‍ നിന്ന് 520 കോടിയുടെ ഹെറോയിനാണ് പിടിച്ചത്. 50.5 കിലോ കൊക്കെയ്ന്‍ ഈ കണ്ടെയ്നറില്‍ നിന്ന് കണ്ടെത്തി. മുംബൈ പോലീസാണ് മയക്കുമരുന്ന് പിടിച്ചത്.
പഴം ഇറക്കുമതിയുടെ മറവില്‍ 1427 കോടിയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മയക്കുമരുന്ന് കടത്ത് പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മരുന്ന് കടത്താണ് ഇത്.
മന്‍സൂര്‍ തച്ചംപറമ്പിലിന്റെ എന്നയാളുടെ ഉടമസ്ഥതയില്‍ ജോഹന്നനാസ് ബര്ഗിലുളള മോര് ഫ്രഷ് ഇന്റര്‍നാഷണല്‍ കമ്പനി മുഖേനയാണ് കാലടിയിലുള്ള വിജിന്‍സ് വര്‍ഗീസിന്റെ യെമിറ്റോ എന്റര്‍പ്രൈസിലേക്ക് ഈ കണ്ടെയ്നര്‍ ഇറക്കുമതി ചെയ്തിട്ടുളളതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങള്‍.