കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്; മണിച്ചന് പിഴത്തുക അടയ്ക്കണമെന്ന് തീരുമാനവുമായി സര്‍ക്കാര്‍
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന് പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന തീരുമാനമായി സര്‍ക്കാര്‍. മണിച്ചന് പിഴത്തുക അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. സൂപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാടി വ്യക്തമാക്കിയത്.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ പിഴയായി അടയ്ക്കണമെന്നും ഈ തുക ഇരകള്‍ക്ക് കൈമാറണമെന്നും കോടതി വിധിച്ചിരുന്നു.
ജീവപര്യന്തം ശിക്ഷയില്‍ ഇളവുനല്‍കി മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിഴത്തുക അടയ്ക്കാന്‍ വൈകുന്നതാണ് മോചനം ലഭിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights – Kalluvathukakkal Alcohol Case, Manichan