അതിതീവ്ര മഴയില്‍ ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍; നിരവധി വാഹനങ്ങള്‍ തകര്‍ന്നു
കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. നഗരത്തിന്റെ തെക്ക്, കിഴക്ക് മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വീടുകളിലും വെള്ളം കയറി.
ബുധനാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു ബെംഗളൂരു നഗരത്തില്‍ മഴ പെയ്തത്. രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്റ്റേഷനുകളും മറ്റും കുടുങ്ങി. ശക്തമായ മഴയില്‍ മജസ്റ്റിക്കിന് തൊട്ടടുത്തുള്ള മതില് ഇടിഞ്ഞുവീണ് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തകര്‍ന്നു.
കൂടാതെ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും മാന്‍ഹോളിലേക്കും ബോസ്മെന്റ് പാര്‍ക്കിങ്ങുകളിലേക്കും മഴവെള്ളം ഇരച്ചെത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസവും ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. നിരവധി വാഹനങ്ങളാണ് അന്ന് വെള്ളത്തില്‍ മുങ്ങിയത്.
Content Highlights – Bengaluru city flooded due to heavy rains