വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാം; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
Posted On October 24, 2022
0
275 Views

ഗവര്‍ണറുടെ രാജി നിര്‍ദേശത്തിനെതിരെ വിസിമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തുടരാമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിമാരോട് വിശദീകരണം ചോദിച്ചതെന്നും ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെ സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025