എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു
എം പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാറിന്റെ അമ്മയും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 82 വയസായിരുന്നു. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിനെ വിവാഹം ചെയ്തത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന് (ബെംഗളൂരൂ).