കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ ഇസ്ലാം മതപണ്ഡിതനുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാര് (72) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്. ചെറിയ എ.പി.ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്ന അദ്ദേഹം മര്‍ക്കസ് വൈസ് പ്രിന്‍സിപ്പലായിരുന്നു.
കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ല്‍ കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ കീഴിലെ ദീര്‍ഘകാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി. 1
975ല്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.