ഇനി മെസ്സിയെ നേരിട്ടു കാണാം; അര്‍ജന്റീന ആദ്യ മത്സരം തോറ്റപ്പോള്‍ കരഞ്ഞ കുഞ്ഞ് ആരാധകന് ഖത്തറിലേക്ക്
സൗദി അറേബ്യയുമായുള്ള ആദ്യ മത്സരത്തില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കണ്ണുനീരണിഞ്ഞ ആ കുട്ടി ആരാധകന് ലോകകപ്പ് നേരിട്ടു കാണാന്‍ അവസരം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന് നിബ്രാസിനാണ് ഖത്തറിലേക്ക് പോകാന്‍ അവസരമൊരുങ്ങിയത്. പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലേക്ക് കൊണ്ടുപോകുന്നത്.
അര്‍ജന്റീന തോറ്റപ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയതിനെത്തുടര്‍ന്ന് കണ്ണു നിറഞ്ഞ നിബ്രാസിന്റെ വീഡിയോ വൈറലായിരുന്നു. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന അവന്റെ വാക്കുകളാണ് വൈറലായത്. ആരാധകരുടെ ഈ ആത്മവിശ്വാസം മെസ്സിപ്പട അടുത്ത കളിയിലെ വിജയത്തോടെ നിലനിര്‍ത്തിയിരുന്നു.