തരൂര്‍ വിഷയം യുഡിഎഫിനെ ബാധിക്കുന്നു; ഭരണം ലഭിക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണെന്ന് ലീഗ്
ശശി തരൂര്‍ വിഷയത്തിലെ അഭിപ്രായഭിന്നതകളില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ്. ശശി തരൂരിന് അനുകൂലമായാണ് ലീഗ് നിലപാട്. തരൂര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത് അലോസരപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകള്‍ യുഡിഎഫിനെ ബാധിക്കുന്നതായും ലീഗ് വിലയിരുത്തി. പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
തരൂര്‍ വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍ കോട്ടയത്ത് വീണ്ടും വിവാദങ്ങള്‍ തുടരുകയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഭരണം ലഭിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണെന്നും ലീഗ് എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങണം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ആവശ്യമെങ്കില്‍ മുസ്ലീം ലീഗ് ഇടപെടണമെന്നും പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളോട് എംഎല്‍എമാര്‍