ഹിമാചലില്‍ സുഖ്വീന്ദര് സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍. സുഖ്വീന്ദര് സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡ്ജെ മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എം.പി., എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്, രാജസ്ഥാന് മുന്‍ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന വീരഭദ്ര സിങ്ങിന് നേതാക്കള്‍ ആദരമര്‍പ്പിച്ചു.
വീരഭദ്ര സിങ്ങിന്റെ ഭാര്യയും നിലവിലെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിംഗും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേ കരുക്കള്‍ നീക്കിയ ഇവരെ പിന്നീട് ഹൈക്കമാന്‍ഡ് അനുനയപ്പെടുത്തുകയായിരുന്നു.