ലോകകപ്പ് ഫൈനലിന് മലയാളികള്‍ കുടിച്ചത് 50 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം മലപ്പുറത്ത്
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിവസമായ ഞായറാഴ്ച റെക്കോര്‍ഡ് മദ്യവില്പന. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം 49.40 കോടി രൂപയുടെ മദ്യം വിറ്റുപോയി. ഞായറാഴ്ചകളില്‍ സാധാരണ 35 കോടി രൂപയുടെ മദ്യവില്പനയാണ് ഉണ്ടാകാറ്.
ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണരീതിയില്‍ ബെവ്കോയില്‍ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്. ഫൈനല്‍ ദിവസം മലപ്പുറത്തെ തിരൂര്‍ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന രേഖപ്പെടുത്തിയത്. ഇവിടെ മാത്രം 45 ലക്ഷം രൂപയുടെ മദ്യവില്പനയുണ്ടായി.
വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയില് രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റില് 36 ലക്ഷം രൂപയുടെ കച്ചവടവും നടന്നു.