മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം
മല്ലപ്പള്ളിയില്‍ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച നടന്ന മാമോദീസാ ചടങ്ങില്‍ ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്. എഴുപതോളം പേര് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളായിരുന്നു വിളമ്പിയത്. ഏകദേശം 190 പേര് വിരുന്നില്‍ പങ്കെടുത്തിരുന്നു. ചെങ്ങന്നൂരിലെ കാറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം എത്തിച്ചത്.
അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ടെന്നും അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കേറ്ററിംഗ് സ്ഥാപനം അറിയിച്ചു.