താനൂര്‍ ബോട്ട് ദുരന്തം; റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കും
താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനായിരിക്കും അന്വേഷണം നടത്തുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബോട്ടപടത്തിന് പിറ്റേദിവസം തന്നെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. ചീഫ് എന്‍ജിനീയര്‍ നീലകണ്ഠന് ഉണ്ണി, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ എന്നിവര്‍ കമ്മീഷനിലെ സാങ്കേതിക വിദഗദ്ധരാകും. ഞായറാഴ്ച വൈകിട്ടുണ്ടായ ദുരന്തത്തില്‍ 22 പേര് മരിച്ചിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.