സന്ദീപിനെപോലെയുള്ളവർ ഇനിയുണ്ടോ എന്ന് പരിശോധിക്കും, മന്ത്രി ശിവൻകുട്ടി
Posted On May 15, 2023
0
257 Views

ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വി ശിവൻ കുട്ടി. ഈ സൈസ് അദ്ധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സന്ദീപിനെ പോലുള്ള അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി.