വികസനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ; വി.മുരളീധരന്
എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും അതു കൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവില്‍ 20 യുടെ (സി 20) എജ്യുക്കേഷന്‍ & ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സമ്മേളനം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഏറെ പ്രധാന്യമര്ഹിക്കുന്നുണ്ടന്നും നൈപുണ്യ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും വി.മുരളീധരന് പറഞ്ഞു.