സംസ്ഥാനത്ത് രണ്ടു ദിവസം റെയില്‍ ഗതാഗത നിയന്ത്രണം; 15 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് ഇന്നും നാളെയും റെയില്‍ ഗതാഗതത്തിന് നിയന്ത്രണം. ആലുവ-അങ്കമാലി സെക്ഷനിവും തൃശൂര്‍ യാര്‍ഡിലും നടക്കുന്ന അറ്റകുറ്റപ്പണികളും മാവേലിക്കര-ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ കാരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 ട്രെയിനുകള്‍ പൂര്‍ണ്ണായി റദ്ദാക്കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചില സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കൊച്ചുവേളി-ലോകമാന്യ ടെര്‍മിനസ് ഗരീബ്രഥ് എക്സ്പ്രസ് (12202), നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി-നിലമ്പൂര്‍ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം-എറണാകുളം അണ്റിസര്വ്ഡ് മെമു (06768), കൊല്ലം-എറണാകുളം അണ്റിസര്വ്ഡ് മെമു (06778), എറണാകുളം-കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം-എറണാകുളം കായംകുളം മെമു എക്സ്പ്രസ് (16310/16309), കൊല്ലം-കോട്ടയം-കൊല്ലം മെമു സ്പെഷല്‍ (06786/06785), എറണാകുളം-കൊല്ലം മെമു സ്പെഷല്‍ (06769), കായംകുളം-എറണാകുളം എക്സ്പ്രസ് സ്പെഷല്‍ (06450), എറണാകുളം-ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷല്‍ (06015), ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സ്പെഷല്‍ (06452) എന്നിവയാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.
ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സര്‍വീസ് അവസാനിപ്പിച്ചു. ഈ ട്രെയിന്‍ വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കും.
രാവിലെ 7.20ന് പാലക്കാട് ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷല്‍ (06797) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയില്‍ നിന്നു പാലക്കാട്ടേക്കു സര്‍വീസ് ആരംഭിക്കും. രാവിലെ 9 ന് ചെന്നൈ എഗ്മൂറില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
നാളെ പുറപ്പെടേണ്ട ലോകമാന്യ തിലക് ടെര്‍മിനസ്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350), മധുര-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് (16344) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.