രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവര്‍; വിവാദ പ്രസ്താവനയുമായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിച്ച് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മറ്റുള്ളവരുമായി അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് പാംപ്ലാനി പറഞ്ഞു. കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍. ചിലര്‍ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നു തെന്നിവീണു മരിച്ചവരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരെന്നും അദ്ദേഹം പറഞ്ഞു. അപ്പോസ്തലന്മാര് സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാതെയായിരുന്നു ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങള്‍. നേരത്തേ റബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന മാര്‍ പാംപ്ലാനിയുടെ പ്രസ്താവന വിവാദമായിരുന്നു.