കർണാടകയിലെ ഹിജാബ് നിരോധനമുൾപ്പെടെയുള്ള വിവാദ ഉത്തരവുകളെല്ലാം പുനഃപരിശോധിക്കും : പ്രിയങ്ക് ഖാർഗെ
ബി.ജെ.പി. സർക്കാർ കർണാടകയിൽ കൊണ്ടുവന്ന നിയമങ്ങളും ഹിജാബ് നിരോധനമുൾപ്പെടെയുള്ള വിവാദ ഉത്തരവുകളെല്ലാം പുനഃപരിശോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സാമ്പത്തിക അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങളെല്ലാം
സർക്കാർ പിൻവലിക്കും. നാഗ്പുരിൽ ഇരിക്കുന്ന ചില ആളുകളുടെ നിർദേശത്തെത്തുടർന്ന് ഇവിടെ ഉണ്ടാക്കിയ നിയമങ്ങൾ ആവശ്യമില്ല. ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങളും സർക്കാർ പുനഃപരിശോധിക്കും. അവർ ചരിത്രത്തെ വളച്ചൊടിച്ചത് ഞങ്ങൾ തിരുത്തും. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർത്താൽ ബജ്രംഗ് ദളിനെയും ആർ.എസ്.എസിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ഇത് ബി.ജെ.പി. നേതൃത്വത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പാകിസ്താനിൽ പോകാമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. സമാധാനന്തരീക്ഷം തകർന്നാൽ ബജ്രംഗ് ദളാണോ ആർ.എസ്.എസാണോ എന്നൊന്നും നോക്കില്ല. നിയമം കൈയിലെടുത്താൽ നിരോധനമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.