മധ്യപ്രദേശില്‍ 100 സീറ്റുകളില്‍ വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ 100 സീറ്റുകളില്‍ വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നീണ്ട ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. കര്‍ണാടകയില്‍ 136 സീറ്റ് നേടാന്‍ ഞങ്ങള്‍ക്കായി. മധ്യപ്രദേശില്‍ 150 സീറ്റ് നേടുമെന്നാണ് തങ്ങളുടെ ആഭ്യന്തര വിലയിരുത്തലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. അതിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മധ്യപ്രദേശിലെ നേതാക്കള്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. അവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് രാഹുലിന്റെ പ്രസ്താവന. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ, കെ സി വേണുഗോപാല്‍, മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍ നാഥും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പു വിജയത്തില്‍ പ്രധാന പങ്കുവഹിച്ച തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍ കനുഗോലുവിന് മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ ചുമതലയും നല്‍കിയിരിക്കുകയാണ്.