ഹെവി വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കെഎസ്ആര്‍ടിസി ബസുകള്‍ക്കും ബാധകം
സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലോറികളില്‍ മുന്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ബസുകളില്‍ ക്യാബിനുണ്ടെങ്കില്‍ മുന്‍വശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കില്‍ ഡ്രൈവര്‍ സീറ്റ് ബൈല്‍റ്റ് ധരിക്കണം.
കേന്ദ്ര നിയമം അനുസരിച്ച് എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ ഇളവുകള്‍ നല്കി വരികയായിരുന്നു. ഇപ്പോള്‍ സീറ്റ് ബെല്‍റ്റില്ലാത്ത വാഹനങ്ങളില്‍ അത് ഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബര്‍ ഒന്നു വരെ സമയം അനുവദിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും.