കർണാടകയിൽ പുത്തൻ തന്ത്രങ്ങൾ മെനയാൻ ബി ജെ പി……. ഇനി അങ്ങോട്ട് ജെ ഡി എസ് – ബിജെപി സഖ്യം
ദേശിയ ജനാതിപത്യ സഖ്യം എൻ ഡി എ യുമായി സഖ്യത്തിനില്ലെന്ന് ജെ ഡി എസ് മേധാവി ദേവഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെ ജെ ഡി എസ് കർണാടകയിൽ ബിജെപിയുമായി സഖ്യം ചേർന്നു. ജനത ഡാൽ സെക്കുലർ എന്ന ജെ ഡി എസ് ബി ജെ പിയുമായി സഖ്യം ചേർന്നു. ജെ ഡി എസ് നേതാവും കർണാടക മുൻമുഖ്യമന്ത്രിയും എച്ച്ഡി കുമാരസ്വാമി ബിജെപി നേതാവ് ബസവരാജെയും ചേർന്ന നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് കുമാര സ്വാമി തീരുമാനം അറിയിച്ചത്
ഈ വർഷം നടന്ന കർണാടക തിരഞ്ഞെടുപ്പിൽ കിംഗ് മേക്കറാകാം എന്ന പ്രതീക്ഷയിൽ ആയിരുന്നു കുമാരസ്വാമി എന്നാൽ കോൺഗ്രസ് 224 ൽ 135 സീറ്റുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ജെ ഡി എസിന്റെയും, കുമാരസ്വാമിയുടെയും പ്രതീക്ഷകൾ എല്ലാം ആസ്ഥാനത്താക്കിയിരുന്നു. തുടർന്നാണ് ജെ ഡി എസ് ബിജെപി സഖ്യമാകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപിക്കു 66 സീറ്റുകളും ജെഡിസിനു 19 സീറ്റുകളും കിട്ടിയിരുന്നുന്നൊള്ളു . ജെ ഡി എസിനും ബി ജെ പോകും നിലവിൽ ഉണ്ടായിരുന്ന സീറ്റുകൾ പോലും നഷ്ടമായിരുന്നു.
2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജെഡിസിനു അകെ ബി ജെ പിയും ജെ ഡി എസും സ്വതന്ത്രമായി മത്സരിച്ചപ്പോൾ ആകെ ജെ ഡി എസിനു മൊത്തം 37 സീറ്റുകളും ബിജെപിക്കു 104 സീറ്റുകളുമായിരുന്ന ലഭിച്ചത്.എന്നാൽ 2023 തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളുടെയുടെയും ഭൂരിപക്ഷം വൻതോതിൽ ഇടിയുന്നതാണ് കാണാനായത്.
ഇനി കോൺഗ്രെസിനെതിരായി ബിജെപിയോടൊപ്പം ചേർന്നു പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
എന്നാൽ 2024 ൽ നടക്കാനിരിക്കുന്ന ലോഖസ്ബ തിരഞ്ഞെടുപ്പിൽ ജെ ഡി എസ് ബിജെപിയുടെ സഖ്യമായി തന്നെ പ്രവര്തികുമോ എന്ന് തീരുമാനിച്ചിട്ടില്ല അതിനു ഇനിയും സമയം ഉണ്ടാലോ എന്നാണ് കുമാര സ്വാമി പറഞ്ഞത്.പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ തനിക്കു പൂർ അധികാരം ഉണ്ട്, അതിനു അനുവാദം നൽകിയത് പാർട്ടി മേധാവിയും മുൻ പ്രധാന മന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു .
എന്നാൽ ദേവഗൗഡ പറഞ്ഞത് ഇങ്ങനെയാണ് , “ഒരു വശത്ത് എൻഡിഎയും മറുവശത്ത് യുപിഎയും. ഏത് വഴിയാണ് പോകേണ്ടതെന്ന് ഞാൻ നിർദ്ദേശിച്ചു. എനിക്ക് ദേശീയ രാഷ്ട്രീയം നന്നായി അറിയാം, എംഎൽഎമാരുമായി എന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്ഷേമത്തിന് പ്രാദേശിക പാർട്ടി നിലനിൽക്കണം. ജനങ്ങൾ നേരിടുന്ന അനീതി ഉയർത്തിപ്പിടിച്ച് സ്വതന്ത്രമായി പോരാടും. എൻഡിഎയിലോ യുപിഎയിലോ ചേരുന്ന പ്രശ്നമില്ല”
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി(എസ്) എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഗൗഡയുടെ നിയമസഭാ കക്ഷി യോഗത്തിലെ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാരസ്വാമി.
ബിജെപിഐയും ജെ ഡി എസും പ്രതിപക്ഷമായതിനാൽ സംസ്ഥാനത്തിന്റെയും , ജങ്ങളുടെയും താല്പര്യം മുൻനിർത്തി പ്രവർത്തിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു .നിയമസഭക്ക് ഉള്ളിലും പുറത്തും ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ ദിവസവും പാർട്ടി എം എൽ മാർ എങ്ങനെ പോകുമെന്ന് ചർച്ച ചെയ്യപ്പെട്ടു എന്നും സംഘടനക്കായി എല്ലാവരെയും ഏകോപിപ്പിച്ച് ഒരു ടീമിനെ രൂപയ്ക്കാണ് നിർദ്ദേശിച്ചതായും കുമാരസ്വാമി പറഞ്ഞു. 31 ജില്ലകളിലും ഈ (കോൺഗ്രസ്) സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്താൻ എല്ലാ നേതാക്കളുടെയും അഭിപ്രായം ശേഖരിച്ച് എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യത്തോടെ പാർട്ടി സംഘടനയ്ക്കായി 10 അംഗ ടീമിനെ രൂപീകരിക്കണമെന്ന് നിയമസഭാ കക്ഷി യോഗത്തിൽ ഗൗഡ നിർദ്ദേശിച്ചതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനിയും 11 മാസമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ നോക്കാം. പാർട്ടിയെ സംഘടിപ്പിക്കാൻ നിർദ്ദേശിച്ചു. പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ദേവഗൗഡ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസ് ബി ജെ പിയുമായി തന്നെ കൈകോർത്തു പ്രവർത്തിക്കാൻ തീരുമാനം എടുത്തിതിട്ടില്ല, തെരഞ്ഞെടുപ്പിനായി ജെ ഡി എസ് മറ്റു സാദ്ധ്യതകൾ തേടും എന്നും മനസിലാക്കാം