രാജിവെക്കില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി! കലാപത്തിന് കേന്ദ്രസർക്കാർ പിന്തുണ
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കലാപത്തിന്റെയും ക്രൂരതകളുടെയും വാർത്തകളാണ് മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത്. സ്ത്രീകളെ നഗ്നനരാക്കി അപമാനിച്ച വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കൂടുതൽ ദ്യശ്യങ്ങളും പുറം ലോകം കാണുന്നത്. ഇത്രത്തോളം ഭയനാകമായ സംഭവങ്ങളാണോ നമ്മുടെ ഇന്ത്യയിൽ നടക്കുന്നതെന്നറിഞ്ഞ് ഭയപ്പെട്ടവരാകും നമ്മളിൽ പലരും… മണിപ്പൂരിലെ ഈ നരനായാട്ടിൽ രാജ്യം വിറങ്ങലിക്കുമ്പോഴും രാജി വെയ്ക്കില്ലെന്ന് ആവർത്തിച്ച് പറയുകയാണ് മുഖ്യമന്ത്രി ബിരേൻ സിംങ്. അതിന് പൂർണ്ണപിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നു… കൂട്ടബലാത്സംഗമടക്കമുള്ള കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരിലെ കലാപം താൻ നേരിട്ട് നിരീക്ഷിക്കുകയാണെന്നുമാണ് ബിരേൻ സിംങ് കഴിഞ്ഞദിവസം പറഞ്ഞത്. ഇത്രയും കൊടുക്രൂരതകൾ അരങ്ങേറിയിട്ടും ഒരു മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം എന്താണ് ചെയ്തത് എന്നത് ഒരു ചോദ്യചിപ്നമായി നിലനിൽക്കുമ്പോൾ ഇത്തരം വാഗ്ദാനങ്ങളിൽ ഇനിയും വിശ്വാസമർപ്പിക്കിക്കാൻ നട്ടെല്ലുള്ള ഒരു ഇന്ത്യൻ പൗരനും കഴിയില്ല.
മണിപ്പൂരിലെ ഈ സംഘർഷം ആളികത്തുന്നതിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 6 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ അറസ്ററിലായ രണ്ടു പേരിൽ ഒരാൾ പ്രായപൂർത്തിയാകത്തയാളും മറ്റേയാൾ 19 വയസ്സുകാരനുമാണ്. മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവും ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്ത അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീഡിയോ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നത്. ആരെയാണ് ഇവർ ഭയക്കുന്നത് ? ആരെ രക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
മാത്രമല്ല മണിപ്പൂർ കലാപം ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കുമ്പോൾ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് ബിജെപി. കലാപം നേരിടുന്നതിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനുമുന്നില്‍ ബി.ജെ.പി.ക്ക് വ്യക്തമായ ഒരു മറുപടി പറയാനാകുന്നില്ല..കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നതെന്ന ആരോപണം പകരമുയര്ത്തിയാണ് ബിജെപി ഇപ്പോൾ പ്രതിരോധകവചം തീര്‍ക്കുന്നത്. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി.ക്ക് കടുത്ത തലവേദനയാവുകയാണ്.മണിപ്പുർസംഭവം ഭീകരമാണെന്നും പാര്‍ലമെന്റില്‍ ചര്ച്ചനടക്കണമെന്നും ഒരു സ്ത്രീക്കുനേരെയും ഇത് ആവര്‍ത്തിക്കപ്പെടാൻ പാടില്ലെന്ന്ബി.ജെ.പി.യുടെ ലോക്സഭാംഗം ഹേമമാലിനി പറയുകയുണ്ടായി. എന്നാൽ സ്ത്രീകളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞുകൊടുത്തത് മണിപ്പുര്‍ പോലീസാണെന്ന ആരോപണം പ്രതിപക്ഷവും വനിതാസംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ക്രമസമാധാനപാലനത്തില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അതോടൊപ്പം തന്നെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാലേ മണിപ്പുരിൽ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്നാണ് മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബലും പറയുന്നത്. ഭരണഘടനയുടെ 356-ാം അനുച്ഛേദം നടപ്പാക്കുകയും രാജ്യത്തെ സ്ത്രീകളോട് മുഴുവന്‍ സര്‍ക്കാര്‍ മാപ്പുപറയുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ബി.ജെ.പി.യുടെ അജൻഡയിലില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രിയെ നീക്കിയാല്‍ പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും മെയ്ത്തി വിഭാഗത്തില്‍ അത് അതൃപ്തിക്ക് കാരണമാകുമെന്നും മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിക്കുന്നു എന്നാല്‍, ബിരേന്‍ സിങ്ങിനെ നീക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
രണ്ടുദിവസമായി പാര്‍ലമെന്റ് പ്രക്ഷുബ്ധമാണ്. സഭയ്ക്കുള്ളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം, വിഷയത്തില്‍ അടിയന്തര ചര്‍ച്ച എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹ്രസ്വചര്‍ച്ച എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. പാര്‍ലമെന്റ് തിങ്കളാഴ്ചയും ഭരണ-പ്രതിപക്ഷ തര്‍ക്കത്തില്‍ സ്തംഭിക്കുമെന്നാണ് സൂചന