ഇന്ത്യ മൂന്നാമതെത്തും : അതിനു ബിജെപി വേണമെന്നില്ല…
തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോകത്തിന്റെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്,ഏത് സർക്കാർ വന്നാലും 2024 ഒടുകൂടി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഉറപ്പാന്നെന്നും കഴിഞ്ഞകാലങ്ങളിൽ ഇതിനെ പറ്റി പല പ്രവാജങ്ങൾ കാലങ്ങളായി നടന്നിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞത് . ഗണിതപരമായ ഉറപ്പാണ് മോദി നൽകുന്നതെന്നും, വളർച്ചയെന്ന് പറയുന്നത് ജോലികൾ ഉണ്ടാക്കുന്നതാണ്. അവ ഇല്ലാതാക്കുന്നതല്ല എന്നും ജയറാം തന്റെ ട്വിറ്റെർ പോസ്റ്റിലൂടെ പറഞ്ഞു
ജയറാം രമേശിന്റെ ട്വീറ്റിന്റെ പൂർണരൂപം ഇങ്ങനെയാണ് ” ഗണിതപരമായ ഉറപ്പാണ് നരേന്ദ്രമോദി നൽകുന്നത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്ത്തിയായി മാറുമെന്ന് അടുത്തകാലങ്ങളിയായി പ്രവചിക്കപെട്ടതാണ്. അതേത് സർക്കർ വന്നാലും അങ്ങനെ തന്നെയായിരിക്കും ,ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ വളർച്ചക്കയിലുണ്ടാകുന്ന വ്യത്യസ്തമായിരിക്കും ഞങ്ങളെ സർക്കാരിൽ നിന്നും വ്യത്ത്യസ്തരാക്കുന്നത്.
ഇന്ത്യൻ സഖ്യം വളർച്ചയെ കുറിച്ച് നൽകുന്ന ഉറപ്പാണ് സർക്കാരിൽ നിന്നുള്ള പ്രധാന വിത്യാസം.വളർച്ചയെന്ന് പറയുന്നത് ജോലികൾ ഉണ്ടാക്കുന്നതാണ്. അവ ഇല്ലാതാക്കുന്നതല്ല. സാമൂഹികപരവുമായ വളർച്ച. വരുമാനം വർധിപ്പിക്കുന്ന വളർച്ച, പാരിസ്ഥിതിക സുസ്ഥിര വളർച്ചയെല്ലാമാണ് ഇന്ത്യൻ സഖ്യം ഉറപ്പ് നൽകുന്നത്.തന്റെ മൂന്നാം വരവിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മൂന്നാം തവണയും താൻ പ്രധാനമന്ത്രിയാകുന്നതോടെ ലോകത്തിലെ തന്നെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയും ഇടം പിടിക്കും. വീണ്ടും ബിജെപി അധികാരത്തിൽ വരുന്നതോടെ രാജ്യത്തിന്റെ പുരോഗമനം നിലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്ക് റെക്കോർഡുകൾ പരിശോധിച്ചാൽ നമ്മുടെ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.‘ഇന്ത്യയിലെ ദാരിദ്ര്യം അതിന്റെ അന്ത്യത്തിലേക്കെത്തി എന്ന് അന്താരാഷ്ട്ര ഏജൻസികൾ പോലും വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും നീതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.60 വർഷക്കാലം വെറും 20,000 കി.മീ. റെയിൽപ്പാത മാത്രമാണ് വൈദ്യുതീകരിച്ചത്. എന്നാൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 40,000 കി.മീ. റെയിൽപ്പാത വൈദ്യുതീകരിക്കാൻ സർക്കാരിനായി.
ഓരോ മാസവും ആറു കി.മീ. മെട്രോ ലൈൻ രാജ്യം പൂർത്തിയാക്കുന്നു. ഗ്രാമങ്ങളിലെ ഏകദേശം നാലു ലക്ഷം കി.മീ. റോഡും പൂർത്തിയാകുന്നു. 2015ൽ ഡൽഹി വിമാനത്താവളത്തിന്റെ ശേഷി ഒരു വർഷം അഞ്ചുകോടിയായിരുന്നു. ഇന്നത് 7.5 കോടിയാണ്. വിമാനത്താവളങ്ങളുടെ എണ്ണം 150 ആയെന്നും മോദി പറഞ്ഞു.ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്സിബിഷൻ കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജി 20 ഉച്ചകോടിയുടെ വേദിയായ രാജ്യാന്തര എക്സിബിഷൻ കൺവൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്നു പുനർനാമകരണം ചെയ്യുകയും മോദി ചെയ്തു. പ്രധാനമന്ത്രിയുടെ ഈ പ്രസ്തുതവണക്കെതിരെയാണ് കോൺഗ്രസ് നേതാവ് ജയറാം പറയുന്നത് .കഴിഞ്ഞ വർഷം യു കെയെ പിന്തള്ളി അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരുന്നു. യു എസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിൽ ഉള്ളത്