രാഹുലിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആയുർവേദം!
രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ കുറിച്ചല്ല… സ്വന്തം ആരോഗ്യത്തിൽ ഇത്രയേറെ ശ്രദ്ധ കാണിക്കുന്ന ഡോക്ടറുടെ അനുസരണയുള്ള രോഗിയായ രാഹുലിനെ കുറിച്ചാണ് ഡോ പി എം വാരിയർക്ക് മനസ് തുറക്കാനുള്ളത്… ഡോക്ടർമാരുടെ ചികിത്സാനിർദേശങ്ങൾ അതേപടി അനുസരിക്കുന്ന രോഗി.’ അതാണ് – കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെക്കുറിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചികിത്സയ്ക്കായി കോട്ടയ്ക്കലിൽ എത്തുന്നത്. ചികിത്സയെ രോഗി ഗൗരവമായി കാണുമ്പോഴാണ് അതിന് കൂടുതൽ ഫലം ലഭിക്കുന്നത്. രാഹുൽ അത്തരത്തിലുള്ള ഒരു രോഗിയാണെന്നും ഡോ.പി.എം.വാരിയർ പറയുന്നു..മാത്രമല്ല മരുന്ന്, ഭക്ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ രോഗശമനത്തെ സ്വാധീനിക്കും. അതെല്ലാം തന്നെ വളരെ കൃത്യതയോടെയും അച്ചടക്കത്തോടെയും കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ് രാഹുലെന്നും പറയാം. എല്ലാ അർഥത്തിലും ‘നല്ലൊരു രോഗി’ എന്ന വിശേഷണമാണ് ഡോ.പി.എം.വാരിയർ രാഹുലിന് നൽകുന്നത്. വളരെ ലളിതമായ ഭക്ഷണക്രമമാണ് രാഹുലിന്റേത്. മാത്രമല്ല വറുത്തതോ പൊരിച്ചതോ ആയ ഇനങ്ങൾ ഒന്നുെ തന്നെ രാഹുലിന്റെ മെനുവിൽ ഇല്ല… ചികിത്സയിൽ കഴിഞ്ഞപ്പോൾ രാഹുലിന് കൂടുതൽ ചിട്ടവന്നെന്നും അദ്ദേഹം പറയുന്നു. ഏതുകാര്യം പറഞ്ഞാലും അത് കൃത്യമായി അനുസരിക്കും. റൗണ്ട്സിന്റെ ഭാഗമായി എല്ലാദിവസവും മുറിയിലെത്തുമ്പോൾ സംശയങ്ങൾ ഉണ്ടെങ്കിൽ അത് ചോദിച്ച് വ്യക്തത വരുത്താനും രാഹുൽ ശ്രമിച്ചിരുന്നതായി ഡോക്ടർ പറയുന്നു…മാത്രമല്ല അതൊക്കെ ചികിത്സയ്ക്കു കൂടുതൽ സഹായകരമായെന്നും രാഹുലിനെ കുറിച്ച് ഡോക്ടർ പറയുന്നു..
കഴിഞ്ഞദിവസമാണ് ചികിത്സയ്ക്ക് ശേഷം രാഹുൽ ആര്യവൈദ്യശാല വിുന്നത്. രാഹുലിന്റെ ചികിത്സയ്ക്കു നേതൃത്വം നൽകിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വൈദ്യൻ വാചാലനാവുകയായിരുന്നു… ആയുർവേദ ചികിത്സയ്ക്കു പറ്റിയ രീതികളാണ് രാഹുലിന്റേതെന്നാണ് ഡോ.പി.എം. വാരിയരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ചികിത്സാഫലവും ഉടൻ തന്നെ കൈവരുമെന്നാണ് അദ്ദേഹം പറയുന്നത്. ചികിത്സയ്ക്കു ശേഷമുള്ള പഥ്യം ഒരാഴ്ചയെങ്കിലും തുടരണമെന്ന് അദ്ദേഹത്തോട് നിർദേശിച്ചതായും ഡോ.വാരിയർ പറഞ്ഞു. കർക്കടക മാസം ആയുർവേദ ചികിത്സയ്ക്കു പറ്റിയ സമയമാണ്. അതിനാൽ പ്രമുഖർ അടക്കമുള്ളവർ ചികിത്സയ്ക്കെത്തുന്നുണ്ട്. എന്നാൽ, ആര്യവൈദ്യശാല ഇതിനായി പുതിയ പാക്കേജ് തയാറാക്കിയിട്ടില്ലെന്നും ഡോ.പി.എം.വാരിയർ പറഞ്ഞു.. കഴിഞ്ഞ 21ന് ആണ് രാഹുൽ ആര്യവൈദ്യശാലയിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ചികിത്സയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്കാണ് പിന്നീട് മടങ്ങിപ്പോയത്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിനായുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികളെല്ലാം.. ആ പിരിമുറുക്കത്തിനിടയിലും സ്വന്തം ആരോഗ്യത്തിനായി സമയം കണ്ടെത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽക്കഴിഞ്ഞ ദിനങ്ങളുടെ ഓർമയ്ക്കായി മരതൈ നട്ടാണ് രാഹുൽ ഗാന്ധി മടങ്ങിയത്. ആര്യവൈദ്യശാലയുടെ ഔഷധസസ്യോദ്യാനത്തിൽ ഔഷധവൃക്ഷംതന്നെയായ അശോകമാണ് നട്ടത്. ഉദ്യാനത്തിലെത്തിയ അദ്ദേഹം തന്നെക്കാണാനെത്തിയ ആദിദേവ് എന്ന രണ്ടാംക്ലാസുകാരനെയും കൈപിടിച്ച് കൂടെക്കൂട്ടിയാണ് തൈ നട്ടത്. ടി.വി.യിൽക്കണ്ടും വീട്ടിൽ പറഞ്ഞുകേട്ടും പരിചയവുമുള്ള രാഹുൽഗാന്ധി കോട്ടയ്ക്കലിലുണ്ടെന്നറിഞ്ഞപ്പോൾമുതൽ അവൻ പറഞ്ഞുതുടങ്ങിയതാണ് ഒന്നുകാണമെന്ന്. രണ്ടുദിവസം അച്ഛനൊപ്പം അതിനായി ആര്യവൈദ്യശാലാ പരിസരത്ത് എത്തുകയും ചെയ്തു. അപ്പോഴൊന്നും അവസരം കിട്ടിയില്ല. ഔഷധസസ്യോദ്യാനത്തിൽ രാഹുൽഗാന്ധി തൈനടുന്നുണ്ടെന്നറിഞ്ഞപ്പോൾ ആര്യവൈദ്യശാലാ ജീവനക്കാരനായ അച്ഛനൊപ്പം നേരത്തേതന്നെ അവിടെയെത്തി. ഒന്നുകാണാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ, ആദിദേവിനെക്കണ്ടതും രാഹുൽ കൈപിടിച്ചുകൊണ്ടുപോയി അവനെയുംകൂട്ടി തൈ നട്ടു. കുട്ടികളെ കാണുമ്പോൾ നൽകാൻ കരുതിയിരുന്ന രണ്ട് ചോക്ലേറ്റും സമ്മാനിച്ചു.