പച്ചക്കറി ചന്ത ചുറ്റികറങ്ങി രാഹുൽ…
രാഹുൽഗാന്ധിയെ പച്ചക്കറി മാർക്കറ്റിൽ കണ്ട് അത്ഭുപ്പെട്ടിരിക്കുകയാണ് ആസാദ് പൂർ ചന്തയിലുള്ളവർ…. ഇതാദ്യമല്ല രാഹുൽ ഇത്തരത്തിൽ മാർക്കറ്റിൽ പ്രത്യക്ഷപ്പെടുന്നത്..പുലർച്ചെ തന്നെ ഡൽഹിയിലെ ആസാദ് പൂർ ചന്തയിലെത്തി പഴം, പച്ചക്കറി കച്ചവടക്കാരെ കണ്ട് വിലക്കയറ്റത്തെ പറ്റി അന്വേഷിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇതുപോലെ ഇറങ്ങിചെന്ന് അവരുടെ പ്രശ്നങ്ങൾ അടുത്തറിയാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ ചുരുക്കമായിരിക്കും ? പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയക്കാരൻ എന്ന പേര് പലപ്പോഴും എതിർ പാർട്ടിക്കാർ രാഹുലിന് ചാർത്തി കൊടുക്കാറുണ്ട്.. എന്നാൽ സാധാരണക്കാരന്റെ പ്രശ്നം തന്റെ കൂടി പ്രശ്നമാണെന്ന് മനസ്സിലാക്കി അതിൽ ഇടപെടുന്ന രാഹുലിനെ പലപ്പോഴും അവർ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ശനിയാഴ്ച ആസാദ് പൂർ മാർക്കറ്റിൽ ഒരു വ്യാപാരി വേദനയോടെ സംസാരിക്കുന്ന ഒരു വീഡിയോ രാഹുൽ പങ്കുവെച്ചിരുന്നു.. തക്കാളിക്ക് വില കൂടുതലാണ് വാങ്ങാൻ പണമില്ല എന്നാണ് ആ വ്യാപാരി വീഡിയോയിൽ പറയുന്നത്.. വിലക്കയറ്റം അവിടുത്തെ വ്യാപാരികളെ എത്രത്തോളം പ്രതികൂലമായി ബാധിച്ചെന്നും അവർ പറയുകയായിരുന്നു… പീന്നീടാണ് രാഹുൽ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്…ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ എന്നിവരോടൊക്കെ രാഹുൽ സംവദിക്കുന്ന വീഡിയോ ഇതിനു മുൻപും പുറത്തു വന്നിരുന്നു…രാഹുൽ മാർക്കറ്റ് പരിസരങ്ങളിൽ ചുറ്റിക്കറങ്ങുമ്പോൾ ആ കോൺഗ്രസുകാരന് ചുറ്റും ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടുന്നത് കാണാമായിരുന്നു… ഇടുങ്ങിയ തെരുവുകളിൽ രാഹുലിനെ അവരിലൊരാളായി കാണുമ്പോൾ ജനം അദ്ദേഹത്തെ അനുഗമിക്കുകയും മുദ്രാവാക്യം വിളിക്കാറുമുണ്ട്… പുരാണകഥകളിൽ രാജാക്കന്മാർ അവരുടെ പ്രജകളെ കാണാൻ വേഷം മാറി വന്ന കഥകൾ കേട്ടവരാണ് നാം.. ഇപ്പോഴിതാ കിരീടവും ചെങ്കോലുമില്ലാത്ത ജനഹൃദയങ്ങളിൽ രാജവായി അയാൾ മാറുന്നു… എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി, യഥാർത്ഥത്തിൽ കൂടുതൽ യോഗ്യനാവുകയാണ്. ഔദ്യോഗിക മന്ദിരത്തിൽ നിന്നും ഇറക്കിവിടപ്പെട്ട അയാൾ കുടിയേറുന്നത് ജനങ്ങളുടെ ഹൃദയത്തിലേക്കാണ്.
വരാൻപോകുന്ന ലോക്സഭാ തെരഞ്ഞടുപ്പിലും വിജയം ബിജെപിക്കെന്ന് ഇപ്പോഴേ വെല്ലുവിളിക്കുന്ന മോദി സർക്കാരിനെ എതിർക്കാൻ രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ എന്ന പേരിൽ ദേശീയ പ്രതിപക്ഷ സഖ്യം മുന്നിട്ടിറങ്ങിയപ്പോൾ മോദി അസ്വസ്ഥനാണെന്ന് ഉറപ്പാണ്…ഇന്ത്യയെന്ന പേരിനെ കണ്ടെത്താൻ വരെ അത് മോദിയെ പ്രേരിപ്പിച്ചു എന്നു വേണം പറയാൻ. ഏത് ഇന്ത്യയാണ് പ്രതിപക്ഷത്തിന്റേത് എന്നായിരുന്നു മോദിയുടെ അന്വേഷണം. അങ്ങനെ അദ്ദേഹം അത് കണ്ടെത്തി.. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഇന്ത്യ, ഇന്ത്യൻ മുജാഹിദിലെ ഇന്ത്യ, ഇന്ത്യൻ പോപ്പുലർ ഫ്രണ്ടിലെ ഇന്ത്യ… മോദിയുടെ കണ്ണിലെ ഇന്ത്യയെന്നാൽ അതൊക്കെയാണ്.. ഇന്ത്യ എന്ന പദത്തിലാണ് നമ്മുടെ ഭരണഘടനയുടെ ആദ്യ വകുപ്പ് തുടങ്ങുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നതും നമ്മൾ ഇന്ത്യയിലെ ജനം എന്ന വിശേഷണത്തോടെയുമാണ്. മാത്രമല്ല ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി, എന്നാൽ അതൊന്നുല്ല പ്രതിപക്ഷസഖ്യത്തിലെ ഇന്ത്യയാണ് മോദിക്ക് പ്രശ്നം.. ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള, ഈ രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാവും. ഇപ്പോഴേ വിയർത്തു തുടങ്ങിയ മോദിയും കേന്ദ്രസർക്കാരും എത്രവേട്ടയാടിയാലും രാഹുൽഗാന്ധിയെന്ന മനുഷ്യനിലെ മനുഷ്യത്വവും ഉത്തരവാദിത്വവും ഇല്ലാതാക്കാൻ കഴിയില്ല….മാധ്യമപ്രവ്രത്തകരുടെ ചോദ്യങ്ങള്ക്ക് നേരെ നിന്ന് മറുപടി പറയാനുള്ള കെൽപുപോലുമില്ലാത്ത മോദി മണിപ്പൂർ വിഷയത്തിൽ പോലും ഇതുവരെ വ്യക്തമായ ഒരു മറുപടിയോ നടപടിയോ സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാർതഥ്യം. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ പോയാലും എന്ത് വിഷയത്തിലായാലും സംസാരിക്കാൻ രാഹുലിന് കഴിയും എന്നത് തന്നെയാണ് പ്രതിപക്ഷ സഖ്യം മുന്നിൽ നിന്ന് നയിക്കാൻ രാഹുലിനെ പ്രാപ്തനാക്കിയതും..