കൊല്ലണം എന്ന ലക്ഷ്യത്തോടെ ആക്രമണം; വന്ദന ദാസ് കൊലക്കേസില്‍ 1050 പേജുള്ള കുറ്റപത്രം
ഡോക്ടര്‍ വന്ദനാദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രം. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു. കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് ഡോക്ടര്‍ വന്ദന ദാസ് കൊലപാതക്കേസില്‍ 1050 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
84ാം ദിവസമാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മാരകായുധം ഉപയോഗിച്ച് സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പതിനഞ്ച് ദൃക്സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിസിദൃശ്യങ്ങളുടെ 110 തൊണ്ടിമുതലുകളും, ശാസ്ത്രീയറിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മെയ് 10ന് പുലര്‍ച്ചെ 4.30നായിരുന്നു ദാരുണമായ കൊലപാതകം. . സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.