ബിഹാറില്‍ ജാതി സര്‍വേ തുടരാം ; പട്ന ഹൈക്കോടതി ഉത്തരവ്
ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ തുടങ്ങിയ ജാതി സര്‍വേ നിയമപരവും നീതിയില്‍ അധിഷ്ഠിതമായ വികസനവും ലക്ഷ്യമിട്ടുള്ളതാണെന്ന് പട്ന ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് മാത്രം നടത്താൻ അവകാശമുള്ള സെൻസസാണ്, ജാതി സര്‍വേയെന്ന പേരില്‍ സംസ്ഥാനം നടത്തുന്നതെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജിയും തള്ളിയാണ് ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് പാര്‍ഥ സാരഥി എന്നിവരുടെ വിധി പ്രഖ്യാപനം. നേരത്തേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് മെയ് നാലിന് സര്‍വേ നടപടി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീക്കാനായില്ല.
സാമൂഹ്യനീതി പൊതുലക്ഷ്യമായി പ്രഖ്യാപിക്കുകയും രാജ്യവ്യാപകമായി ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്രതിപക്ഷത്തിന് ഈ വിധി വൻ ഊര്‍ജം ആണ് നൽകുന്നത്. ഇത് ബിജെപിക്ക് രാഷ്ട്രീയ ആഘാതമാകുകയും ചെയ്തു. രണ്ടുഘട്ടമായുള്ള സര്‍വേയുടെ ആദ്യ ഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍ നാലിന് തുടങ്ങിയ രണ്ടാംഘട്ടം അടുത്തവര്‍ഷം ജൂണിൽ അവസാനിക്കും.