മൊബൈല്‍ ചാര്ജറില് കടിച്ച പിഞ്ചുകുഞ്ഞ് ഷോക്കേറ്റു മരിച്ചു
Posted On August 3, 2023
0
319 Views
പ്ലഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്ജറില് കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റു മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം നടന്നത്. സന്തോഷ്, സഞ്ജന ദമ്ബതികളുടെ മൂന്നാമത്തെ മകള്‍ സാന്നിധ്യയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍നിന്ന് വേര്‍പെടുത്തിയശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിനു കാരണമായത്.
സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അപകടം. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













