കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടത് കര്‍ണാടക മോഡല്‍ വിജയം, നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി രാഹുല്‍ ഗാന്ധി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം കേരളത്തില്‍ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒറ്റക്കെട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലര്‍ത്തി വേണം നേതാക്കള്‍ ഇടപെടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും നേതാക്കളുമായി സംസാരിച്ചു.
അതേസമയം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 സീറ്റിലും വിജയിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ജനവികാരം രണ്ട് സര്‍ക്കാരുകള്‍ക്കും എതിരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.