പട്ന – ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Posted On August 4, 2023
0
216 Views
പട്ന – ഡല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുറപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം ഒരു എഞ്ചിൻ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി പട്നയില്‍ ലാൻഡ് ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനാണ് തകരാര്‍ സംഭവിച്ചത്. പാട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 9.11 ഓടെ വിമാനം തിരിച്ചിറക്കി













