പാകിസ്ഥാന് പാര്‍ലമെന്റ് പിരിച്ചുവിടുന്നു
ആഗസ്ത് ഒമ്പതിന് പാക് പാര്‍ലമെന്റ് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെറിഫ് സഖ്യകക്ഷികളെ അറിയിച്ചു. കാലാവധി തീരുന്നതിന് മൂന്നുദിവസം മുന്നെയാണ് പിരിച്ചുവിടുന്നത്. കാലാവധി തീരുംമുമ്ബ് പാര്‍ലമെന്റ് തിരിച്ചുവിട്ടാല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താൻ 90 ദിവസം സമയം ലഭിക്കുമെന്നതിനാലാണിത്. കാലാവധി പൂര്‍ത്തിയായാല്‍ 60 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.
മുൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി, ബലൂചിസ്ഥാനില്‍നിന്നുള്ള സ്വതന്ത്ര എംപി അസ്ലം ഭൂട്ടാനി എന്നിവരെ കാവല്‍ പ്രധാനമന്ത്രിമാരായി പരിഗണിക്കുന്നതായും അറിയുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെറിഫ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനില്‍നിന്ന് പാകിസ്ഥാനിലേക്ക് തിരികെയെത്തിയേക്കും.