ഉമ്മന്‍ചാണ്ടിയ്ക്ക് പകരം ആര്? പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് സെപ്തംബര്‍ അഞ്ചിന്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ മാസം പതിനേഴ് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് ഇരുപത്തിയൊന്നുവരെ നാമനിര്‍ദേശപത്രിക പിൻവലിക്കാം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ മകൻ സ്ഥാനാര്‍ത്ഥിയായേക്കും. താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകള്‍ നേരത്തെ അറിയിച്ചിരുന്നു. ജെയ്ക്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിക്ക് ഭൂരിപക്ഷം കുറവായിരുന്നു.