മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി, ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Posted On August 11, 2023
0
390 Views

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തൃശൂര്‍ ചേറൂരിലാണ് സംഭവം. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് പൊലീസില്‍ കീഴടങ്ങി.
പ്രവാസിയായ ഉണ്ണികൃഷ്ണന് മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.