പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇൻഡോർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് പൊലീസ് നടപടിക്ക് കാരണം. മധ്യപ്രദേശിലേത് അന്‍പത് ശതമാനം കമ്മീഷന് വാങ്ങുന്ന സർക്കാരെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. . പ്രിയങ്കയുടെ പോസ്റ്റ് ചർച്ചയ്ക്ക് വഴിവെച്ചതോടെയാണ് നടപടിയുമായി മധ്യപ്രദേശ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി, കമല്‍നാഥ്, അരുണ്‍ യാദവ് എന്നിവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.