കാനഡയിൽ കാട്ടുതീ പടരുന്നു
മുന്നൂറ്റിഎണ്‍പതില്‍പ്പരം ഇടങ്ങളിലായി കാട്ടുതീ ആളിപ്പടരുന്ന കാനഡയില്‍ അപകടമേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു. കാട്ടുതീയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബ്രിട്ടീഷ് കൊളംബിയയില്‍ 30,000 വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങള്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.
കനത്ത പുക മൂടിക്കിടക്കുന്ന കെലോവ്നയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ജനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പടിഞ്ഞാറൻ കെലൊവ്നയില്‍ ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു.
കാംലൂപ്സ്, ഒളിവര്‍, പെന്റിക്ടണ്‍, വെര്‍നൻ, ഒസോയൂസ് എന്നിവിടങ്ങളിലേക്കും യാത്രാനിയന്ത്രണമുണ്ട്.
ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച 15,000 വീട്ടുകാരോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ശനിയാഴ്ച 30,000 വീട്ടുകാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പടരുന്നതില്‍ 150 ഇടങ്ങളിലെ കാട്ടുതീയും നിയന്ത്രണാതീതമാണ്.