വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും – ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
ചില അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഐക്കണിക്ക് ഹാര്‍ലി-ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ച് ട്രംപ്. അധികാരത്തിലെത്തിയാല്‍ പകരം നികുതി ചുമത്തുമെന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ഡോണള്‍ഡ് ട്രംപ് പറയുന്നത്.
ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ ബുദ്ധിമുട്ടാണ്. അവര്‍ക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകള്‍ ഉണ്ട്. എന്നാല്‍ അവര്‍ നിര്‍മിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയില്‍ സുഖമായി വില്‍ക്കാം. എന്നാല്‍ അമേരിക്കക്കാര്‍ ഒരു ഹാര്‍ലി നിര്‍മിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ഭീമൻ താരിഫും ചുമത്തും. ഞങ്ങള്‍ പോയി ഇന്ത്യയില്‍ ഒരു പ്ലാൻറ് നിര്‍മിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകില്ല.-ട്രംപ് പറഞ്ഞു.