സിനിമാ നടി അപര്‍ണ നായര്‍ മരിച്ചനിലയില്‍
Posted On September 1, 2023
0
414 Views

സിനിമാ- സീരിയല്‍ നടി അപര്‍ണ നായര്‍ മരിച്ചനിലയില്‍. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് പറയുന്നത്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.