സഹകരണ ബാങ്കുകളില്‍ തിരക്ക്; പേടിയോടെ നിക്ഷേപകര്‍
ജില്ലയിലെ സഹകരണ ബാങ്കുകളില്‍ വ്യാപകമായി ഇഡി റെയ്ഡ് നടത്തിയതോടെ സഹകരണ ബാങ്കുകളില്‍ ഇടപാടുകാരുടെ തിരക്കേറി.
നിരവധിപ്പേര്‍ സഹകരണ ബാങ്കുകളില്‍നിന്നു തങ്ങളുടെ നിക്ഷേപങ്ങള്‍ പിൻവലിക്കാനെത്തിയപ്പോള് മറ്റുപലരും ബാങ്കുകളുടെ അവസ്ഥയെന്തെന്ന് അറിയാനാണ് എത്തിയത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ബാങ്കുകളില്‍ സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും സഹകരണ ബാങ്കുകള്‍ പൊളിയുന്നുവെന്ന കുപ്രചാരണത്തില്‍ ഇടപാടുകാര്‍ വീഴരുതെന്നും ബാങ്കുകാര് പറയുന്നുണ്ടെങ്കിലും പലരും ഇത് വിശ്വാസത്തിലെടുക്കുന്നില്ല.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാണ് പലരും നിക്ഷേപം പിൻവലിക്കാനാണ് എത്തുന്നത്. ഞങ്ങള്‍ എത്ര പറഞ്ഞിട്ടും ആളുകള്‍ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്.- ഒരു ബാങ്ക് മാനേജർ പറയുന്നു