‘അടുത്ത 48 മണിക്കൂറില്‍ പാകിസ്താനെ കാത്തിരിക്കുന്നത് വൻ ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ
അടുത്ത 48 മണിക്കൂറില്‍ പാകിസ്താനില്‍ വൻ ഭൂകമ്പം ഉണ്ടായേക്കാം എന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാര്‍ സിസ്റ്റം ജോമെട്രിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടാണ് ഫ്രാങ്കിന്റെ പ്രവചനം.
ബലൂചിസ്ഥാനുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഭൂകമ്പം വരാനുള്ള സൂചനകളാണെന്നും ഫ്രാങ്ക് പ്രവചിക്കുന്നു. ചമാരൻ വിള്ളലിലാണ് ഇത്തരത്തില്‍ വ്യതിയാനങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തിന് മുന്നേ മൊറോക്കോയില്‍ രൂപപ്പെട്ടതിന് സമാനമായ വ്യതിയാനങ്ങളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സ്ഥിരീകരിക്കാൻ സാദ്ധ്യമല്ലെന്നും അതിനാല്‍ ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പാകിസ്താനിലെ ശാസ്ത്രജ്ഞര്‍ ഫ്രാങ്കിന്റെ പ്രവചനത്തെ തള്ളിക്കളഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഡച്ച് ശാസ്ത്രജ്ഞന്റെ പ്രവചനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കറാച്ചിയിലെ നാഷണല്‍ സുനാമി സെന്റര്‍ ഡയറക്ടര്‍ അമിര്‍ ഹൈദര്‍ പറഞ്ഞു.