‘എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം’; ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സിപിഐഎം
ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സിപിഐഎ പൊളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും പിബി അഭിപ്രായപ്പെട്ടു.
വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന് ഭൂമി കൈവശപ്പെടുത്തി വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പലസ്തീന് ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ട്രസഭ ഉറപ്പ് വരുത്തണം. ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പിബി ആവശ്യപ്പെട്ടു.
പ്രമേയത്തിന് അനുസരിച്ചു കിഴക്കന്‍ ജറുസലേം പാലസ്തീന് തലസ്ഥാനമായി പ്രഖ്യാപിക്കണം. യു എന്‍ പ്രമേയം നടപ്പാക്കണമെന്നും പിബി ആവശ്യപ്പെട്ടു.