സിക്കിമിലെ മിന്നല്‍ പ്രളയം: 73 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍
സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 73 ആയി ഉയര്‍ന്നു. 29 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിന്നല്‍ പ്രളയം ഉണ്ടായി ഒരാഴ്ചയിലേക്ക് അടുക്കുമ്ബോഴും 100ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
സിക്കിം, ജല്‍പായ്ഗുഡി, കൂച്ച് ബെഹാര്‍, ബംഗ്ലാദേശ് അതിര്‍ത്തി എന്നിവിടങ്ങളിലെ ടീസ്റ്റ നദീ തീരത്തുനിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.
മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 3000 വിനോദസഞ്ചാരികളാണ് ലാച്ചനില്‍ അടക്കം കുടുങ്ങിക്കിടക്കുന്നത്. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്ത് എത്തി. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് അജയ് കുമാര്‍ മിശ്ര പറഞ്ഞു.